കാബൂള്‍: തന്റെ പൊന്നുമകനെ വധിച്ച താലിബാനോട് അമ്മയുടെ പ്രതികാരം. 25 താലിബാന് ഭീകരരെ വെടിവെച്ചുകൊന്നാണ് ആ അമ്മ തന്റെ പ്രതികാരം തീര്‍ത്തത്. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറാ പ്രവിശ്യയിലെ റേസാഗുല്‍ ആണ് പ്രതികാര ദുര്ഗയായിമാറിയത്.
ഫറായില്‍ പോലീസ് ഉദ്യോഗസ്ഥനായ ഇളയമകനെ രണ്ടു ദിവസം മുന്‍പാണ് താലിബാന്‍സേന വധിച്ചത്. റേസാഗുലിനൊപ്പം മകളും ഓപ്പറേഷനില്‍ പങ്കെടുത്തു. താലിബാന് സേനയും റേസാഗുല്ലിന്റെ കുടുംബവും തമ്മില്‍ ഏഴ് മണിക്കൂറാണ് പോരാട്ടം നടന്നത്. താലിബാനെതിരേ ഉയരുന്ന ജനരോഷത്തിന്റെ ഏറ്റവും വലിയ തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: