ദല്‍ഹി – കാഠ്മണ്ഡു ബസ് സര്‍വ്വീസ് കാഠ്മണ്ഡുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്ന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സമീപം
കാഠ്മണ്ഡു: ന്യൂദല്‍ഹി – കാഠ്മണ്ഡു ബസ് സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യാന്തര ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ശുപാര്‍ശ ലഭിച്ചിരുന്നു. ഡിടിസിയുടെ നിയന്ത്രണത്തില്‍ ദല്‍ഹി – കാഠ്മണ്ഡു റൂട്ടില്‍ ഓടുന്ന വോള്‍വോ ബസിന്റെ ഒരു വശത്തേക്കുള്ള യാത്രാ നിരക്ക് 2,300 രൂപയാണ്.
ഈ സര്‍വീസ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും ടൂറിസവും വര്‍ധിപ്പിക്കുകയും ഒ്പ്പം ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: