ആലപ്പുഴ: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങിയ കുട്ടനാട്ടിലെ പ്രദേശങ്ങള്‍ മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചത് പ്രഹസനമായി. ആലപ്പുഴ നെഹ്റുട്രോഫി വാര്‍ഡിലെ സ്വാമിച്ചിറ പാടശേഖരം മാത്രമാണ് കുട്ടനാട്ടില്‍ മന്ത്രി സന്ദര്‍ശിച്ചത്. ബോട്ടില്‍ നിന്നിറങ്ങാന്‍ പോലും മന്ത്രി തയാറായില്ല. ബോട്ടില്‍ നിന്ന് തന്നെയാണ് മന്ത്രി കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംസാരിക്കാന്‍ തയാറായത്. മന്ത്രി പറയുന്നത് പലതും കര്‍ഷകര്‍ക്കും മന്ത്രി പറയുന്നത് കര്‍ഷകര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പുറക്കാട് മലയില്‍തോട് തെക്ക് പാടശേഖരം വളരെ ദൂരെ നിന്ന് മന്ത്രി നോക്കിക്കാണുകയായിരുന്നു. ഇവിടെ ദിവസം അറുപതോളം താറാവുകള്‍ ചാകുന്നതായി കൃഷിക്കാരും ജനപ്രതിനിധികളും അറിയിച്ചു. പ്രതിരോധമരുന്നുകള്‍ ആരോഗ്യവകുപ്പ് മുഖേന ഉടന്‍ വിതരണം ചെയ്യുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: