ആലപ്പുഴ: ജില്ലയില്‍ ചത്ത താറാവുകളില്‍ എച്ച് 5 രോഗബാധ സ്ഥിരീകരിച്ചതായി കൃഷി മന്ത്രി കെ.പി. മോഹനന് പറഞ്ഞു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിപ്പ് നല്കി. ഇതനുസരിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രോഗനിയന്ത്രണത്തിനായി എല്ലാ ജി ല്ലകളിലും കണ്ട്രോള് റൂം തുറന്നു. കൂടുതല്‍ പ്രതിരോധ മരുന്നും സുരക്ഷാ ഉപകരണങ്ങളും എത്തിക്കും. മൂന്നുജില്ലകളില്‍ അമ്പതിനായിരം ലഘുലേഖകള്‍ വീതം വിതരണം ചെയ്യും. രോഗബാധിത മേഖലകളില്‍ നിന്നുള്ള പക്ഷികളുടെയും മുട്ട, മാംസം, കോഴിവളം എന്നിവയുടെയും കടത്ത് തടയാന്‍ വാഹനപരിശോധന കര്‍ശനമാക്കും-മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: