ആലപ്പുഴ: പക്ഷികളിലും താറാവുകളിലും പടര്‍ന്നുപിടിക്കുന്ന പക്ഷിപ്പനി മനുഷ്യരില്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ആലപ്പുഴ ചെസ്റ്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. വേണുഗോപാലും സെക്രട്ടറി ഡോ. ജി.എസ്. പ്രവീണും അഭിപ്രായപ്പെട്ടു. എച്ച്5 ഇനത്തില്‍പ്പെട്ടതും തീവ്രസ്വഭാവം കുറഞ്ഞതുമായ ഇനമാണ് ഇവിടെ പടര്‍ന്നുപിടിക്കുന്നത്. ആദ്യ രോഗലക്ഷണം കണ്ട് ഒരുമാസമായിട്ടും മനുഷ്യരില്‍ ഇതിന്റെ രോഗാവസ്ഥ ജനറല്‍ ആശുപത്രിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ഇതിന്റെ തീവ്രസ്വഭാവം സൂചിപ്പിക്കുന്നു. ഇത് പിടിപെട്ടാല്‍ ഉണ്ടാകുന്ന മരണകാരണം ശ്വാസകോശ സംബന്ധമായതിനാല്‍ ജനങ്ങള്‍ക്ക് ജനറല്‍ ആശുപത്രി നെഞ്ചുരോഗ വിഭാഗത്തിലെ ഒപിയില്‍ തിങ്കള്‍-വെള്ളി വരെ പ്രത്യേക ഉപദേശം സൊസൈറ്റി അംഗങ്ങള്‍ വഴി നല്കാന് സംവിധാനം ഏര്‍പ്പെടുത്തിയതായി അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: