ആലപ്പുഴ: 76-ാമത് ദേശീയ ജൂനിയര്‍, യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയും സംവിധായകന് ഫാസിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഡി.ആര്. ചൗധരി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലി അര്‍ജുന അവാര്‍ഡ് ജേതാവ് പി.ജെ. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. 30 സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം കായികതാരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ടെബിള്‍ ടെന്നീസ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴക്കാരിയായ സേറാ ജേക്കബിനെ കേരളാ ടെബിള്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് എസ്.എ. എസ്. നവാസ് ഉപഹാരം നല്കി അനുമോദിച്ചു. കേരളാ ടെബിള്‍ ടെന്നീസ് അസോസിയേഷന് സെക്രട്ടറി ദീപക് ടി.നെടുങ്ങാടന്‍, വൈഎംസിഎ പ്രസിഡന്റ് ഡോ. കുര്യപ്പന് വര്‍ഗീസ്, സ്റ്റാഗ് ഇന്റര്‍ നാഷണലിന്റെ വൈസ് പ്രസിഡന്റ് വിവേക് കോലി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ടെബിള്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ഫിലിപ്പോസ് സ്വാഗതവും ആര്. സുരേഷ് നന്ദിയും പറഞ്ഞു.
ചൈനയില്‍ നടക്കുന്ന ലോക ജൂനിയര്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ചാമ്പ്യന്‍ഷിപ്പിലേക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള ശ്രുതി അമൃത, തെലുങ്കാനയില്‍ നിന്നുള്ള ശ്രീജ അക്കുല, തമിഴ്നാട്ടില്‍ നിന്നുള്ള സെലീനാ ദീപ്തി സെല്‍വകുമാര്‍, കേരളത്തില്‍ നിന്ന് സേറ ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തതായി നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ കളിക്കാരെ നാഷണല്‍ റാങ്കിങ്ങിനനുസരിച്ചാണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: