കുട്ടനാട്: താറാവു കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിന്റെ നേതൃത്വത്തില്‍ എ-സി റോഡ് ഉപരോധിച്ചു. താറാവുകളെ കൂട്ടത്തോടെ കൊന്നുകളയാനുള്ള തീരുമാനത്തിനെതിരെയാണ് കര്‍ഷകര്‍ റോഡുപരോധിച്ചു. 45 മിനിറ്റോളം റോഡ് ഉപരോധിച്ചു. താറാവിന് കുഞ്ഞുങ്ങള്‍ക്ക് 75 രൂപയും ബാക്കിയുള്ളവയ്ക്ക് 150 രൂപയുമാണ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നഷ്ടപരിഹാരം കുറഞ്ഞത് 250 രൂപയെങ്കിലും വേണമെന്നുമായിരുന്നു കര്‍ഷകരുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ നെടുമുടിയിലായിരുന്നു ഉപരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: