അമ്പലപ്പുഴ: കേടായ കൊയ്ത്ത് യന്ത്രം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യന്ത്രം തടയുകയും തകഴി കൃഷിഭവന് ഉപരോധിക്കുകയും ചെയ്തു. തകഴി കുന്നുമ്മ പാടശേഖരത്തിലേക്ക് കേരള അഗ്രൊ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അമ്പലപ്പുഴ ഓഫീസില്‍ നിന്ന് കൊണ്ടു വന്ന നാല് കൊയ്ത്ത് യന്ത്രങ്ങളില്‍ മൂന്നെണ്ണമാണ് കേടായത്. നൂറ്റി അറുപത് ദിവസമായ നെല്ലാണ് കൊയ്യാന്‍ കഴിയാതെ കിടക്കുന്നത്. നൂറ്റി ഇരുപതാമത്തെ ദിവസം കെയ്യേണ്ടതാണ്. യന്ത്രം വേണമെന്നാവശ്യപ്പെട്ട് നാല്‍പ്പത് ദിവസം മുന്‍പ് അഗ്രൊ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് അപേക്ഷ നല്‍കിയിരുന്നു. പത്ത് ദിവസം മുന്‍പാണ് നാല് യന്ത്രങ്ങള്‍ കിട്ടിയത്. ഇതില്‍ ഒരോ യന്ത്രവും രണ്ടും മൂന്നും ഏക്കര്‍ കൊയ്യുമ്പോള്‍ കേടാകുകയായിരുന്നു. അടുത്തിടെ പെയ്ത മഴയില്‍ നെല്ലുകള്‍ നശിച്ച നിലയിലായിരുന്നു. യന്ത്രം നന്നാക്കാനായി സമയത്തിന് മെക്കാനിക്കിനെ കിട്ടാതിരുന്നതും കര്‍ഷകരെ ആശങ്കയിലാക്കി. തുടര്‍ന്നാണ് കര്‍ഷകര്‍ ഇന്നലെ രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീട് രണ്ട് യന്ത്രങ്ങള്‍ എത്തിച്ചതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: