കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശില്‍ കൊയ്രാളയുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. തന്ത്രപ്രധാന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടു. നേപ്പാളിന് ഇന്ത്യ നൂറുകോടി ഡോളറിന്റെ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കരാറുകളിലാണ് പ്രധാനമന്ത്രി മോദിയും നേപ്പാള്‍ പ്രധാനമന്ത്രിയും ഒപ്പിട്ടത്.
പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച 40 മിനിട്ട് നീണ്ടുനിന്നു. പരസ്പരം വിശ്വാസം നിലനിര്‍ത്തിയാല്‍ നമുക്ക് ഒരുമിച്ച് വളരെ വേഗം മുന്നോട്ടുപോകാമെന്ന് ഉഭയകക്ഷി കരാറുകളെ ചൂണ്ടി പ്രധാനമന്ത്രി മോദി പറഞ്ഞു.
25 വര്‍ഷമായി മുടങ്ങിയിരുന്ന പല പദ്ധതികളും ഇപ്പോള്‍ മുന്നോട്ട് ഗമിക്കുകയാണ്. ഇക്കാര്യത്തില്‍ തനിക്ക് വളരെ സംതൃപ്തിയുണ്ടെന്നും കാഠ്മണ്ഡുവിലെ ബില്‍ ആശുപത്രിയിലെ ട്രോമ സെന്റര്‍ ഉദ്ഘാടനം ചെയ്തശേഷം മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: