നിരണം: നരണം പഞ്ചായത്തില്‍ താറവുകളും, കോഴിയും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. സമീപ പ്രദേശമായ തലവടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരണത്തുളള കര്‍ഷകരും ആശങ്കയിലാണ്. നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്താണ് കോഴികള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തത്. തൂമ്പുങ്കല്‍ തോമസിന്റെ 35 കോഴികളാണ് കഴിഞ്ഞ ദിവസം ചത്തത്.
കിഴക്കേപറമ്പില്‍ കുഞ്ഞുമോള്‍, കുഞ്ഞുകുട്ടി, മീനടത്തില് ശാന്തമ്മ എന്നിവരുടെയും നിരവധി കോളികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കുട്ടനാടന്‍ പാടശേഖരങ്ങളോട് ചേര്‍ന്ന ഈ ഭാഗത്ത് പ്രദേശത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഇനം പക്ഷികള്‍ കൂട്ടത്തോടെ വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവയുടെ വരവിന് ശേഷമാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കാക്കകളും പ്രദേശത്ത് ചത്തുവീഴുന്നതായും പറയുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: