ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടി ക്രമങ്ങള്‍ ലംഘിച്ച് എസ്എഫ്ഐ ആലപ്പുഴ ഏരിയ കമ്മറ്റി, സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കാനിടയാക്കിയതിനെ കുറിച്ച് സിപിഎം അന്വേഷണം നടത്തും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജി. വേണുഗോപാല്‍, ജില്ലാകമ്മറ്റിയംഗം മനു സി.പുളിക്കന്‍ എന്നിവരെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തില്‍ എസ്എഫ്ഐ നടപടി ഗൗരവത്തിലെടുക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: