ആലപ്പുഴ: ജില്ലയിലെ നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും ഒരു മാസത്തിനകം പത്ത് മുതല്‍ 20 ശതമാനം വരെ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷം ഇതേവരെ 61.28 കോടി രൂപയാണ് ജില്ലയില്‍ നികുതിയിനത്തില്‍ പിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 47.68 രൂപയായിരുന്നു പിരിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഉദ്യോഗസ്ഥരുടെ മേലും വിജിലന്‍സിന്റെ കണ്ണുണ്ടാകും. വില്ലേജ് മാന്‍ മുതല്‍ ഐഎഎസുകാര്‍ വരെയുള്ളവരുടെ അഴിമതി തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വിജിലന്‍സ് പിരിച്ചുവിട്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: