കായംകുളം: റുബല്ല വാക്സിന് എടുത്തതിനു ശേഷം ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട എട്ടു വിദ്യാര്‍ത്ഥികളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണപുരം ടെക്നിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അന്‍സു (14), വിധു (14), പാര്‍വ്വതി (14) എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ ഷഹാന(13), അപര്‍ണ (13), ഗീതാഞ്ജലി(13), ദേവിക (13), അഹല്യ (14) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24ന് രാവിലെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്കൂളില്‍ നല്കിയ വാക്സിനാണ് കുട്ടികള്ക്കെടുത്തത്. 24 വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് എടുത്തു. ഇതില്‍ എട്ടുപേര്‍ വാക്സിന് എടുത്ത് മുപ്പത് മിനിട്ട് കഴിഞ്ഞപ്പോള്‍ ക്ലാസ് റൂമില്‍ മയങ്ങിവിഴുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ച്ചയായി വിവിധ സ്കൂളുകളില്‍ റൂബല്ല വാക്സിന് നല്കിവരുന്നുണ്ടന്നും ഇതുവരെ യാതൊരു ബുദ്ധിമുട്ടുകളും ഇതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഉണ്ടായിട്ടില്ലെന്നും, ആഹാരം കഴിക്കാതെ വാക്സിന് എടുത്തതിനാലാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: