മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു. പരിശോധന പൂര്‍ത്തിയായാലുടന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് നടന്നുവെന്നാണ് സൂചന. 2009ല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് നല്കിയ മരുന്ന് തളിക്കാനുള്ള യന്ത്രങ്ങള്‍, സ്റ്റോക്ക് ഉണ്ടായിട്ടും ലക്ഷങ്ങളുടെ വൈദ്യുതോപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിന്റേതുമുള്പ്പെടെ നിരവധി രേഖകളാണ് വിജിലന്‍സ് സംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: