ഹരിപ്പാട്: ഹവാല പണം ഉപയോഗിച്ച് ഹരിപ്പാട്ട് 40 ഏക്കറോളം വരുന്ന നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ ഭൂമാഫിയ നികത്തിയെടുക്കുന്നതിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. ഹരിപ്പാട് നെല്പ്പുരക്കടവിലെ പറമ്പിക്കേരി പാടശേഖരം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യന്ത്രങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങളോളം പാടശേഖരം നികത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച ഭരണ നേതൃത്വം ഒരു റവന്യു ഉദ്യോഗസ്ഥയെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. ജില്ലയില്‍ വ്യാപകമായി തണ്ണീര്‍തടങ്ങളും നെല്‍വയലുകളും മാഫിയ സംഘങ്ങള്‍ വാങ്ങിക്കൂട്ടി നികത്തിയെടുക്കുകയാണ്. ഇതിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തേണ്ടതാണ്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലവും സിപിഎം ഭരിക്കുന്ന പഞ്ചായത്തിലുമാണ് 40 ഏക്കര്‍ പാടശേഖരം നികത്തിയത്. ഇതിന്റെ ഉത്തരവാദിത്വം ഇരു രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്.
അഞ്ച് കോടി രൂപ കോഴപ്പണം പറ്റിയ സൂരജിനെ സംരക്ഷിക്കാന്‍ 500 കോടി കോഴ മുടക്കിയിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, വൈസ് പ്രസിഡന്റ് വത്സല കുഞ്ഞമ്മ, സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ജി. ജയദേവ്, ട്രഷറര്‍ കെ.ജി. കര്‍ത്ത, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുരളി, നെടുന്തറ ഉണ്ണികൃഷ്ണന്, എന്‍. ചിത്രാംഗദന്‍, കെ.വി. ശ്രീകുമാര്‍, ശ്രീജിത്ത്, വിനോദ് എന്നിവരും പ്രസിഡന്റിനൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: