ആലപ്പുഴ: ദേശീയ ജൂനിയര്‍, യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 25 മുതല്‍ 30 വരെ ആലപ്പുഴയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ പ്രകാശനം ചെയ്തു. ഭാരവാഹികള്‍ അറിയിച്ചു. ആലപ്പുഴ സെന്റിനറി ഓഡിറ്റോറിയം, രാധ കണ്വന്ഷന് സെന്റര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 30 ടീമുകള്കൊപ്പം ഇന്റര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ചാമ്പ്യന്ഷിപ്പിലുടെ നാഷണല്‍സില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ പെട്രോളിയം സ്പോര്‍ട്സ് പ്രമോഷന് ബോര്‍ഡും പങ്കെടുക്കും. 14 ടേബിള്‍ ടെന്നീസ് ടേബിളുകള്ക്കൊപ്പം പ്രാക്ടീസ് ടേബിളും, ഫ്ളോര്‍ മാറ്റുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ കോര്ട്ടുകളാക്കി മാറ്റിയ ഓഡിറ്റോറിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ടീം ചാമ്പ്യന്‍ഷിപ്പുകളും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വ്യക്തിഗത മത്സരങ്ങളുമാണ് നടക്കുക. അഞ്ച് ലക്ഷം രൂപ സമ്മാനത്തുക ഇനത്തില്‍ നല്‍കും. 25ന് വൈകിട്ട് അഞ്ചിന് എസ്ഡിവി സെന്റിനറി ഹാളില്‍ സംവിധായകന് ഫാസിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയും ചേര്‍ന്ന് ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: