ഹരിപ്പാട്: ദേശീയ ജലപാതയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനായി കായംകുളം കായലില്‍ സ്ഥാപിച്ചിട്ടുള്ള ചീനവലകള്‍ ഡിസംബര്‍ 30ന് മുമ്പ് നീക്കം ചെയ്യുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പുതുതായി രൂപികരിച്ച ആറാട്ടുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ടു തൊഴിലാളി യൂണിയന് നേതാക്കളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. തൊഴിലാളികളുടെ തൊഴില്‍ നഷ്ടപെടാതെ വള്ളവും വലയും നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്.
തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ നിലവിലുള്ള റോഡ് ഉയര്‍ത്തി പുനരുദ്ധാരണം നടത്തുന്നതിന് 20 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടത്തിന് അഞ്ച് കോടിയുടെ കരാര്‍ അടുത്ത ആഴ്ച വിളിക്കും. മുടങ്ങി കിടക്കുന്ന സുനാമി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നിര്‍മ്മാണം പൂത്തിയായി വരുകയാണെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ അഡ്വ. ബി. ബാബു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന 10,669 ഓളം ഉപഭോക്താളെ ഉള്‍പ്പെടുത്തിയാണ് സെക്ഷന്‍ ഓഫീസ് രൂപികരിച്ചത്. 43 വിതരണ ട്രാന്‍സ്ഫോര്‍മറുകളും, 28 കിലോമീറ്റര്‍ 11 കെവി പ്രസരണ ശൃംഖലയും 193 കിലോമീറ്റര്‍ വിതരണ ശൃംഖലയും സെക്ഷന്റെ പരിധിയില്‍ വരും. നങ്ങ്യാര്‍കുളങ്ങര 66 കെവി സബ്സ്റ്റേഷന് കായകുളം 110 കെവി സബ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്നുമാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ഹരിപ്പാട് ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴിലാണ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: