ഹരിപ്പാട്: ഭരണത്തില്‍ നിന്നും പുറത്താകാന്‍ ഒന്നര കൊല്ലം അവശേഷിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാങ്ങാവുന്ന കോഴപ്പണം മുഴുവന്‍ വാങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ഹരിപ്പാട് സിപിഎം ഏരിയ സമ്മേളന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് സൂരജിന്റെ അഴിമതിയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ഇയാള്‍ പറയുന്നത്. സംസ്ഥാനത്ത് വിലക്കയറ്റം കുത്തനെ കൂടുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ചിന്ത. ബാര്‍ വിഷയത്തില്‍ മന്ത്രി മാണിയെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: