ആലപ്പുഴ: നഗരസഭ നടപ്പാക്കുന്ന കെട്ടിട നികുതി പരിഷ്കരണത്തില്‍ വ്യാപക അപാകതയെന്ന് പരാതി. പുതുക്കിയ കെട്ടിടനികുതി സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസേന നഗരസഭയിലും കൗണ്‍സിലര്‍മാര്‍ക്കും ലഭിക്കുന്നത്. ജന്മമാറ്റം വഴി ഉടമസ്ഥാവകാശം മാറുന്ന കെട്ടിടങ്ങള്‍ക്കാണ് നികുതി നൂറുശതമാനത്തിലേറെപ്പോലും വര്‍ധിക്കുന്നത്. നേരത്തെ നൂറുരൂപ നികുതി നല്‍കിയിരുന്ന പലരും ഇതിന്റെ 15ഉം 20ഉം ഇരട്ടിയാണ് ഇപ്പോള്‍ നികുതിയായി നല്‍കേണ്ടത്. മൂന്നേമുക്കാല്‍ സെന്റു സ്ഥലവും ചെറിയ ഒരു വീടുമുള്ള സക്കറിയ ബസാര്‍ സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ജന്മമാറ്റം നടത്തിയശേഷം നല്‍കേണ്ടി വന്ന നികുതി 375 രൂപയാണ്. അതേസമയം ഇദ്ദേഹത്തിന്റെ സമീപത്ത് പത്തു സെന്റിലേറെ വസ്തുവും ഇരുനില വീടുമുള്ള ആള്‍ക്ക് നല്‍കേണ്ട നികുതി 60 രൂപ മാത്രംമാണ്.
നികുതി വര്‍ധിപ്പിക്കാന്‍ അധികാരമുണ്ടെങ്കിലും വര്‍ധിപ്പിച്ച നികുതി കുറയ്ക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും നികുതി ഏകീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പരാതിപ്പെടുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടി. നികുതി പരിഷ്കരണം സംബന്ധിച്ചു വ്യാപകമായ പരാതിയാണുയര്ന്നിട്ടുള്ളതെന്നും വര്‍ധിപ്പിക്കുന്ന നികുതി നിലവിലെ നികുതിയുടെ 60 ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇതു കാറ്റില്‍ പറത്തിയാണ് ആലപ്പുഴ നഗരസഭയില്‍ നികുതി വര്‍ധനവു നടപ്പാക്കുന്നതെന്ന് പരാതികളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: