മുഹമ്മ: നോക്കുകൂലിക്ക് പകരം അമിത കൂലി വാങ്ങിയതിന് കേസെടുക്കാന്‍ മാരാരിക്കുളം സിഐക്ക് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. സിഐ മണ്ണഞ്ചേരി എസ്ഐക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. വീടിന്റെ എക്സ്റ്റന്‍ഷന്‍ വര്‍ക്കിന് 39 ചാക്കിന്റെ കുഴ യന്ത്രസഹായത്താല്‍ ഉണ്ടാക്കുന്നതിന് അമിത കൂലി വാങ്ങിക്കുകയും ആവശ്യത്തിലേറെ തൊഴിലാളികളെ യൂണിയന്കാര് പണിക്ക് നിര്‍ത്തുകയും ചെയ്തിരുന്നു. കരാറുകാരന്റെ പണിക്കാര് കൂടാതെ എഐടിയുസിയും ഐഎന്‍ടിയുസിയും ഏഴുപേരെ വീതം പണിക്ക് നിര്‍ത്തിയപ്പോള്‍ സിഐടിയു 19 തൊഴിലാളികളെയാണ് പണിക്കിറക്കിയത്. ഉടമ പരാതിപ്പെട്ടപ്പോള്‍ സിഐടിയു രണ്ടുപേരെ പിന്‍വലിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച പണി 11.30ന് അവസാനിച്ചു. സ്ത്രീ തൊഴിലാളികള്‍ക്ക് 650 രൂപയും പുരുഷന്മാര്ക്ക് 800 രൂപ വീതം വാങ്ങി. കൂടാതെ 1,000 രൂപ അനാമത്തിലും. പ്രധാന തട്ടു പണി ചെയ്തത് കരാറുകാരനാണ്. എന്നിട്ടും രണ്ടര മണിക്കൂറിന് അമിത കൂലി വാങ്ങിയെന്നാണ് പരാതി. ഇടത് സഹയാത്രികനും സാമൂഹ്യപ്രവര്‍ത്തകനും കാവുങ്കല്‍ ദേവസ്വം പ്രസിഡന്റുമായ മണ്ണഞ്ചേരി രണ്ടാം വാര്‍ഡ് മുല്ലശേരി സി.പി. രവീന്ദ്രനാണ് സഖാക്കളില്‍ നിന്നും ദുരനുഭവമുണ്ടായത്. പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ രവീന്ദ്രനും കുടുംബത്തിനും ഭീഷണി മുഴക്കി ഫോണ്‍ കോളുകളും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: