എടത്വ: തകഴി കേളമംഗലത്ത് റോഡും കലുങ്കും അപകട ഭീഷണിയില്‍. തകഴി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം കരീച്ചിറ ഭാഗത്തേക്ക് പോവുന്ന മോട്ടോര്‍തറ കലുങ്കും റോഡുമാണ് അപകട ഭീഷണിയിലായിരിക്കുന്നത്. കേളമംഗലം സെന്റ് മേരീസ് പള്ളി, കിടങ്ങാംപറമ്പ് ദേവീ ക്ഷേത്രം, പേരശേരില് ദേവിക്ഷേത്രം, തണ്ടപ്രാത്തറ ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലേക്കും പാണ്ടി കടത്തുകടവിലേക്കും നിത്യേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് ഇത്. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിലെ കലുങ്ക് രണ്ടായി പൊട്ടി നില്ക്കുന്നതിനാല് ഏത് സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കലുങ്കിനെ താങ്ങി നിര്‍ത്തിയിരിക്കുന്ന കല്കെട്ടുകള് ഇടിഞ്ഞുപോയിരിക്കുകയുമാണ്.
കലുങ്കിന് സൈഡ് ഭിത്തിയില്ലാത്തിനാല് നിരവധി ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. ഒരു കാര്‍ രണ്ടാഴ്ച മുമ്പ് അപകടത്തില്‍പെട്ടിരുന്നു. റോഡിന്റെ വശം ഇടിഞ്ഞതിനെ തുടര്‍ന്ന് കാര്‍ കുഴിയില്‍ വീഴുകയും മറിയുകയുമായിരുന്നു. വരാമത്ത്, പള്ളിപാടം, അമ്പലംപാടം, വാര്ഡാകരി എന്നീ പാടങ്ങളുടെ പുറംബണ്ട് കൂടിയായ ഈ റോഡ് കുളമായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ പോലും ഇതുവഴി പോവാന്‍ കൂട്ടാക്കുന്നില്ല. പാടത്തിന് സൈഡിലായതിനാല്‍ ഈ റോഡില്‍ ഇഴജന്തു ശല്യവും രൂക്ഷമാണ്. വഴി വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രി കാലയാത്രയും ദുസഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: