ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ 12, 13, 14 വാര്‍ഡുകളില്‍ ചുറ്റപ്പെട്ടു കിടക്കുന്ന മീനപ്പള്ളി വട്ടക്കായലില്‍ ടൂറിസം വികസനത്തിന്റെ മറവില്‍ കായല്‍ കൈയേറി 350 മീറ്ററോളം നീളമുള്ള പാലം നിര്‍മ്മിക്കുന്നു. നെഹ്റുട്രോഫി ജലോത്സവം പുന്നമട കായലില്‍ ആരംഭിക്കുന്നതിന് മുമ്പേ ഇവിടെയാണ് വള്ളംകളി മത്സരം നടന്നിരുന്നത്. മാത്രമല്ല ഓണക്കാലങ്ങളില്‍ ചെറുവള്ളംകളി മത്സരങ്ങളും ഇവിടെ നടന്നിരുന്നു.
ധാരാളം മത്സ്യസമ്പത്ത് ഉണ്ടായിരുന്ന ഈ കായല്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത് കൈനകരിയിലാണ്. പാലം നിര്‍മ്മാണം പൂര്ത്തിയായില് ഇതിന് ഇരുവശവും നിരത്തി കെട്ടിയിടുന്ന നൂറുകണക്കിന് ഹൗസ്ബോട്ടുകള്‍ പുറന്തള്ളുന്ന വിവിധയിനം മാലിന്യങ്ങളും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങലുമുണ്ടാക്കും. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. മറ്റുപല ജലജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കും. കൈനകരിയിലെ മിക്ക പ്രദേളങ്ങളും സര്‍വനാശത്തിലേക്ക് കൂപ്പുകുത്തും. ജലഗതാഗത സര്‍വീസുകള്‍ ദുഷ്ക്കരമാകും.
രാത്രികാലങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന തൊഴിലാളികള്‍ കഷ്ടത്തിലാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവയ്പിക്കാന് ബന്ധപ്പെട്ട കളക്ടര്‍ അടക്കമുള്ള അധികാരികള്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ഉത്തമന് സ്വാഗതം പറഞ്ഞു. ആര്. സുരേഷ്കുമാര്‍, ശരത്ചന്ദ്രന്, മനോജ്, ഷിജി പ്രമോദ്, ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: