കുട്ടനാട്: മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം 25 മുതല്‍ 28 വരെ പുളിങ്കുന്നില്‍ നടക്കും. പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനവേദിയാകുന്ന കലോത്സവത്തില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളും ആതിഥ്യമരുളും. ഉപജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 39 സ്കൂളുകളില്‍ നിന്നുള്ള 3500ഓളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കാളികളാകും.
നാലുദിവസങ്ങളില്‍ ആറുവേദികളിലായാകും മത്സ രങ്ങള്‍ നടക്കുക. 25നു രാവിലെ പത്തിനു പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയില്‍ നിന്നും വിളംബരഘോഷയാത്രയോടെ കലോത്സവത്തിനു തിരശീല ഉയരും. 11നു പ്രധാന മത്സരവേദിയില്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് കലോത്സവത്തിനു തിരികൊളുത്തും. കോര്‍പറേറ്റ് മാനേജര്‍ ഫാ. ജെയിംസ് മുല്ലശേരി അദ്ധ്യക്ഷത വഹിക്കും. 28ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം ജില്ലാപഞ്ചായത്തുപ്രസിഡന്റ് പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു തയ്യില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: