ടെഹ്റാന്: ഇറാനില്‍ പുരുഷ വോളിബോള്‍ കണ്ടതിന് അറസ്റ്റിലായ ഗോഞ്ചെ ഗവാമിക്ക് കോടതി ജാമ്യം നല്കി.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച് ഗവാമി നല്കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം.
ജൂണ്‍ 20 നാണ് പുരുഷനമാരുടെ വോളിബോള്‍ മത്സരം കാണാനെത്തിയതിന് ഗവാമിയെ പോലീസ് അറസ്റ്റ് ചെയ്തത്.
വിചാരണക്കൊടുവില്‍ ഒരു വര്‍ഷത്തെ അറസ്റ്റ് വിധിക്കുകയായിരുന്നു. ഇതിനെതിരെ ജയിലില്‍ ഗവാമി നിരാഹാരസമരം നടത്തിയിരുന്നു.
ഗവാമിയുടെ അറസ്റ്റിനെതിരെ വന്‍ വിമര്‍ശനമാണ് ആഗോള തലത്തില്‍ ഇറാനെതിരെ ഉയര്‍ന്നത്. അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയും ഗവാമിയെ മോചിപ്പിക്കണമെന്നാവശ്യപെട്ട് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: