കാക്കനാട്: സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ ശനിയാഴ്ച രാത്രി കളമശേരിയിലുള്ള ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാത്രി പത്തരയോടെയാണ് പെണ്‍കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്റ്റര്‍മാരുടെ പരിശോധനയില്‍ പെണ്‍കുട്ടിക്ക് യാതൊരു വിധ കുഴപ്പവും ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടി രോഗം അഭിനയിക്കുകയായിരുന്നുവെന്നാണ് ചില്‍ഡ്രന്‍സ് ഹോമിലെ അധികൃതര്‍ പറഞ്ഞത്.
വ്യാഴാഴ്ച ഉച്ചക്ക് ശുചി മുറിയില്‍ ഉപയോഗിക്കുന്ന ലോഷന്‍ കഴിച്ചു രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരും ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുറം ലോകം ഇതേക്കുറിച്ചു അറിഞ്ഞത്. പീഡനത്തിന് ഇരയായവരെയും, കുറ്റവാളികളെയും ഒരുമിച്ചാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ച യഥാര്‍ത്ഥ കാരണമെന്തെന്ന് പുറത്തു വന്നിട്ടില്ലെങ്കിലും,അന്തേവാസികളുടെ മോശമായ പെരുമാറ്റമാണ് ഒരു പെണ്‍കുട്ടിയെ ഇതിനു പ്രേരിപ്പിച്ചതെന്ന് അറിവായി.
45 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഈ ഹോമില്‍ അന്തേവാസികള്‍ തമ്മില്‍ നടക്കുന്ന പീഡനങ്ങളെ ക്കുറിച്ചു കണ്ടില്ലെന്നു നടിക്കുന്ന മനോഭാവമാണ് ഇവിടുത്തെ ജീവനക്കാര്‍ക്കുള്ളത് .ഇവിടെ നിന്നും നിരന്തരം പെണ്‍കുട്ടികള്‍ ഒളിച്ചോടി പോകാറുണ്ട്.ഇതൊന്നും പുറത്തു വിടുന്നതിലോ,പരിഹാരത്തിനോ അധികൃതര്‍ ശ്രമിച്ചിട്ടില്ല.
സംഭവത്തെ കുറിച്ച് തൃക്കാക്കര പോലീസ് അന്വേഷണം നടത്തി വരുകയാണ്. പെണ്‍കുട്ടികള്‍ ആശുപത്രിയിലെ മെന്റല്‍ വാര്‍ഡില്‍ കര്‍ശന നിയന്ത്രണത്തില്‍ കഴിയുകയാണ്.
ഇവര്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക മുറികളില്ലാത്തതിനാലാണ് മെന്റല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നു ഇവിടുത്തെ ഒരു പെണ്‍കുട്ടി അമിതമായി വൈറ്റമിന്‍ ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: