ശാസ്താംകോട്ട: സംഘടിതമായി നടത്തിയ വെട്ടിനിരത്തലില്‍ പ്രമുഖ നേതാക്കള്‍ പുറത്ത്. സിപിഎം ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ സമ്മേളനത്തിലാണ് സംഭവം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.സോമപ്രസാദ് സ്വന്തം സമുദായക്കാരായ ചിലരെ നേതൃസ്ഥാനത്തേക്ക് തിരുകികയറ്റുന്നു എന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നായര്‍ സമുദായക്കാരായ പ്രമുഖ നേതാക്കളെ ഒഴിവാക്കിക്കൊണ്ട് നടത്തിയ നീക്കം കൂടുതല്‍ ജാതി പറഞ്ഞുള്ള വാഗ്വാദത്തിനും സംഘര്‍ഷത്തിനും ഇടയാക്കി.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകാന്‍ സമവായത്തിലൂടെ ധാരണയായ മുന്‍ ഡിവൈഎഫ്ഐ നേതാവ് കൃഷ്ണകുമാറിനെ അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍ കെപിഎംഎസ് നേതാവ് ടി.ഗോപാലകൃഷ്ണനെ സെക്രട്ടറിയാക്കി.
സോമപ്രസാദിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ഇതിനെതിരെ മത്സരവുമായി രംഗത്തുവന്ന ബി.സി.പിള്ള, ഗോപാലകൃഷ്ണപിള്ള, പി.ആന്റണി എന്നിവരടക്കമുള്ളവരെ പരാജയപ്പെടുത്തി. എസ്.ദിലീപ്, രതീഷ് എന്നിവര്‍ മത്സരരംഗത്ത് വന്നെങ്കിലും അവരെയും വെട്ടിനിരത്തി.തുടര്‍ന്നാണ് ജാതി തിരിഞ്ഞുള്ള സംഘര്‍ഷം നടന്നത്. നായര്‍വിഭാഗം നേതാക്കള്‍ ഒന്നടങ്കം പിന്നീട് സമ്മേളനം ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: