കൊല്ലം: നാളെ നടക്കുന്ന കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും. അതേസമയം നിര്‍ണായകമായ പിഡിപി വോട്ടാണ് ഇരുപക്ഷത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനു ഗ്രൂപ്പുതകര്ക്കമാണെങ്കില് എല്‍ഡിഎഫില്‍ സീനിയോരിറ്റി പ്രശ്നമാണ് ഉടലെടുത്തത്.
എല്‍ഡിഎഫ് മുന്നണി ധാരണ പ്രകാരം ഇനി ഒരു വര്‍ഷം സിപിഐക്ക് അവകാശപ്പെട്ടതാണ് മേയര്‍ സ്ഥാനം. എന്നാല്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് രാജിവച്ചിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിപിഐക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞില്ലെന്നതു ഇടതുയോഗത്തില്‍ വിമര്‍ശത്തിന് കാരണമായി. സിപിഐക്ക് നിലവിലെ കൗണ്‍സിലില്‍ നാലു വനിതാ അംഗങ്ങളാണ് ഉള്ളത്.
ഇവരില്‍ മേയര്‍ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത് പി.കെ.ലക്ഷ്മിക്കുട്ടി, ഹണി ബെഞ്ചമിന്‍ എന്നിവരെയാണ്. ഇതില്‍ ഹണി ബെഞ്ചമിന്‍ ജില്ലാ കൗണ്‍സില്‍ മെമ്പറാണ്. അതിനാല്‍ ഹണിക്കാണ് ആദ്യപരിഗണന. സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് ഇന്നുനടക്കും. അതില്‍ മേയര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നു സിപിഐ ജില്ലാ സെക്രട്ടറി ആര്.രാമചന്ദ്രന്. പിഡിപിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതകളൊന്നുമില്ല.
ഗ്രൂപ്പുതര്ക്കത്തിലാണ് യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ടുപോയത്. ഐ ഗ്രൂപ്പിനു 12 ഉം എ ഗ്രൂപ്പിനു അഞ്ചും അംഗങ്ങളാണു കൗണ്‍സിലില്‍ ഉള്ളത്. നാലു പേരാണ് പേരാണ് യുഡിഎഫില്‍ മേയര്‍ സ്ഥാനത്തേക്കു താല്പര്യം പ്രകടിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്തു നല്‍കിയിട്ടുള്ളത്. ഡോ. ഉദയാ സുകുമാരന്‍, വിമല ഫിലിപ്പ്, ലൈലകുമാരി, ജയശ്രീ എന്നിവരാണു മത്സരത്തിന് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഉദയ സുകുമാരനൊഴികെ മൂന്നുപേരും ഐ ഗ്രൂപ്പുകാരാണ്.
കൂടാതെ മൂവരും വര്‍ഗബഹുജന സംഘടനകളിലും മുന്‍ കൗണ്‍സിലിലും ഉള്‍പ്പെട്ടിരുന്നു. മുന്‍ പഞ്ചായത്തു മെമ്പര്‍മാര്‍ കൂടിയാണ്. അതുകൊണ്ടു മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനു വേണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ജോര്‍ജ് ഡി. കാട്ടില്‍ എ ഗ്രൂപ്പുകാരനാണ്. യുഡിഎഫിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് അഞ്ചംഗ ഉപസമിതിക്കാണ്. ഡിസിസി പ്രസിഡന്റ് വി.സത്യശീലന്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി.രാജന്, യുഡിഎഫ് ജില്ലാചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ള, ഇ.മേരിദാസന്‍, കോര്പ്പറേഷന് പ്രതിപക്ഷനേതാവ് ജോര്‍ജ് ഡി കാട്ടില്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഇന്നു നടക്കുന്ന ഉപസമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
തുടര്‍ന്നു കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കും. അതേസയമം മേയര്‍ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം . പിഡിപി കൗണ്‍സിലറുമായി യുഡിഎഫ് ചര്‍ച്ച ്യൂനടത്തിയെന്നും അനുകൂല മറുപടിയുണ്ടായെന്നും നേതൃത്വം പറയുന്നു. പക്ഷേ മേയര്‍ സ്ഥാനം എല്‍ഡിഎഫിന്റെ അഭിമാന്യൂപ്രശ്്യൂമാണ്. എന്തു വിലകൊടുത്തും അവര്‍ അതു നിലനിര്‍ത്താനാണു സാധ്യത. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനു ശേഷം വോട്ടു വിലയ്ക്കു വാങ്ങിയെന്ന ആരോപണങ്ങള്‍ എല്‍ഡിഎഫിനെ സംബന്ധിച്ചുണ്ട്.
അതുകൊണ്ടുതന്നെ വിലപേശല്‍ നീക്കങ്ങള്‍ ഇരുപക്ഷത്തും അണിയറയില്‍ സജീവമാണ്.
നാളെ രാവിലെയാണു മേയര്‍ തെരഞ്ഞെടുപ്പ്. കൗണ്‍സില്‍ ഹാളില്‍ 11ന് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് വരണാധികാരിയായാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ആര്‍എസ്പിയുടെ മുന്നണി മാറ്റത്തോടെ 55 അംഗങ്ങളുള്ള കൊല്ലം നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ ശക്തികളാണ്. പിഡിപിയുടെ ഒരംഗത്തിന്റെ ബലത്തിലാണ് എല്‍ഡിഎഫ് ഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: