തിരുവനന്തപുരം: അവിഹിത സ്വത്ത് സമ്പാദിച്ച് പുറത്ത് വിലസുന്ന മാന്യന്മാരുടെ പേര് ടി.ഒ. സൂരജ് വെളിപ്പെടുത്തണമെന്ന് കെ. മുരളീധരന് എംഎല്‍എ. സസ്പെന്‍ഷനിലായ ടി.ഒ.സൂരജ് ഉണ്ടയില്ലാതെ വെടിവയ്ക്കരുതെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. മാന്യന്മാര് പുറത്ത് വിലസുന്നു എന്ന് പറയുന്ന സൂരജ്, അതാരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണം.
അല്ലെങ്കില്‍ നിയമത്തിന് മുന്നില്‍ നില്ക്കുന്ന കുറ്റവാളിയുടെ ജല്പനമായി മാത്രമെ അതിനെ കാണാനാവു. തെറ്റ് കണ്ടുപിടിക്കപ്പെട്ടതിന്റെ സങ്കടം കൊണ്ട് മാത്രമാണ് സൂരജ് മറ്റുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സൂരജ് ഉദ്ദേശിക്കുന്നവര്ക്കെതിരെ തെളിവുണ്ടെങ്കില്‍ അത് പുറത്ത് വിടുകയാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ തന്നെ മാത്രം കുറ്റക്കാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പല മാന്യന്മാരും പുറത്ത് വിലസുകയാണ്. അധികം വൈകാതെ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പുറത്ത് വിടുമെന്നും സൂരജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: