കുമരകം: ശുചിത്വത്തിന്റെ പേരില്‍ പഞ്ചായത്ത് നടത്തുന്നത് തട്ടിപ്പും ജനദ്രോഹ നടപടികളുമെന്ന് ആക്ഷേപം. തോടു ശുചീകരണത്തിന്റെ പേരിലാണ് തട്ടിപ്പ്.
ഇതിന്റെ പേരില്‍ ടിപ്പര്‍ ലോറികള്‍ വെയിസ്റ്റ് മാറ്റാനെന്ന പേരില്‍ ഓടുന്നുണ്ട്. ഒരുതോടും ഇതുവരെ പൂര്‍ണമായും ശുചീകരിക്കപ്പെട്ടിട്ടില്ല. സ്വന്തം പുരയിടത്തിലേക്കു കയറാന്‍ വ്യക്തികള്‍ കാലാകാലങ്ങളായി നിര്‍മ്മിച്ചിരുന്ന പല മുട്ടുകളും ഈ പേരില്‍ പൊളിച്ചുനീക്കപ്പെട്ടതിനാല് അവര്‍ക്ക് തങ്ങളുടെ പുരയിടങ്ങളിലേക്ക് കയറാന്‍ തന്നെ വയ്യാത്ത അവസ്ഥയാണ്.
കുമരകം ജെട്ടി പാലത്തിന് വടക്കുവശം മുതല്‍ പള്ളിച്ചിറ വരെയുള്ള റോഡരികിലെ തോടു ശുചീകരണത്തിന്റെ പേരിലാണ് അഴിമതി നടന്നിട്ടുള്ളതായി ജനങ്ങള്‍ ആരോപിക്കുന്നത്. സ്വന്തം പുരയിടത്തിലേക്കു കയറാനുള്ള വ്യക്തികളുടെ മുട്ടുകള്‍ പൊളിച്ചുനീക്കിയതല്ലാതെ നാളിതുവരെ ഇവിടെ ഒരു ശൂചീകരണ പ്രക്രിയയും നടന്നിട്ടില്ല. തോടിപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റിതര മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. ഏകദേശം പത്തടിയോളം ഭാഗത്തെ മാലിന്യം നീക്കിയത് റോഡരികില്‍ കിടക്കുകയാണ്.
പഞ്ചായത്തധികാരികള്ക്കു താത്പര്യമുള്ളവരെ ശുചീകരണ തൊഴിലാളികളാക്കി ടിപ്പര്‍ ലോറിയും മറ്റും വാടകയ്ക്കെടുത്ത് അഴിമതി കാട്ടാന്‍ പഞ്ചായത്ത് തട്ടിക്കൂട്ടിയ നാടകമായിരുന്നു ഇതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: