കോട്ടയം: കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഡിസംബര്‍ 5ന് നടക്കും. 27ന് കൊടിയേറുന്ന ഉത്സവച്ചടങ്ങുകള്‍ ഡിസംബര്‍ 6ന് ആറാട്ടോടെ സമാപിക്കും. ഒന്‍പതാം ഉത്സവദിനമായ ഡിസംബര്‍ 5ന് വെളുപ്പിനാണ് തൃക്കാര്‍ത്തിക ദര്‍ശനം. 6നും 7.30നും ഇടയ്ക്കാണ് തൃക്കാര്‍ത്തിക ആറാട്ട്. ആറാട്ടുകഴിഞ്ഞ് സര്‍വ്വാഭരണ വിഭൂഷിതയായി വരുന്ന കുമാരനെല്ലൂര്‍ കാര്‍ത്യായനിയെ ദര്‍ശിക്കാന്‍ വടക്കുംനാഥനും എത്തുമെന്നാണ് വിശ്വാസം.
വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ മദ്ധ്യാഹ്നപൂജ തെക്കേ മതിലിന്മേലാണ് നടത്തുന്നത്. ആറാട്ടു തിരിച്ചെഴുന്നെള്ളിപ്പിന് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിലുള്ള മേജര്‍ സെറ്റ് പാണ്ടിമേളം അകമ്പടിയേകും. വൈകിട്ട് 5.30ന് തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നെള്ളിപ്പ് നടക്കും. രാത്രി 8നാണ് മീനപ്പൂര പൊന്നാനദര്ശനവും വലിയകാണിക്കയും. 9.30ന് മതിലകത്ത് എഴുന്നെള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും. 11.30ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കും.
തൃക്കാര്‍ത്തിക ദര്‍ശന സമയത്ത് കോഴിക്കോട് പ്രശാന്ത് വര്‍മ്മ നേതൃത്വം നല്കുന്ന മാനസജപലഹരിയും രാവിലെ 8 മുതല്‍ തൃക്കാര്‍ത്തിക സംഗീതോത്സവവും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: