എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ തീത്ഥാടകരില്‍ നിന്നും പാര്‍ക്കിങ് ഗ്രൗണ്ടില്‍ അമിതഫീസ് ഈടാക്കിയതായി പരാതി. ഇതുസംബന്ധിച്ച് തേനി മേലേചുക്കനാഥപുരം സ്വദേശി പി.ആര്. ഉദയകുമാര്‍ എരുമേലി റവന്യൂ കണ്ട്രോള് വിഭാഗത്തിന് പരാതി നല്കി. ഇന്നലെ നാലുമണിയോടെ വാവര് സ്റ്റേഡിയത്തിലെത്തിയ ടിഎന്‍ 60 8173 നമ്പര്‍ സ്കോര്‍പിയോ കാറിന് പാര്‍ക്കിങ് ഫീസായി 50രൂപ വാങ്ങുകയായിരുന്നു.
എന്നാല്‍ തീര്‍ത്ഥാടനവേളയില്‍ എരുമേലിയില്‍ ഇത്തരത്തിലുള്ള ഫീസ് നിശ്ചയിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ഫീസ് നിരക്കിലാണ്. ഇപ്രകാരം വാന്‍, സുമോ, ക്വാളിസ് എന്നിവയ്ക്ക് 25 രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ശബരിമല അയ്യപ്പസേവാ സമാജം മധുര വിഭാഗിന്റെ സെക്രട്ടറി കൂടിയായ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടക സംഘത്തില്‍ നിന്നും അമിതമായ പാര്‍ക്കിങ് ഫീസ് വാങ്ങിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: