പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ സുപ്രിംകോടതി വിധിയുണ്ടായ സാഹചര്യത്തില്‍ വിമാനത്തിനുവേണ്ടി നടന്നിട്ടുള്ള എല്ലാ ഇടപാടുകളേകുറിച്ചും നിയമലംഘനങ്ങളെകുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവള വിരുദ്ധ സമരങ്ങളിലേര്പ്പെട്ടവര്ക്കേതിരേയുള്ള കള്ളക്കേസുകളും ആറന്മുള വ്യവസായ മേഖലാ പ്രഖ്യാപനവും ഉടന്‍പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി, നിയോജകമണ്ഡലം ഭാരവാഹികളായ വി.എസ്.അനില്‍കുമാര്‍, അശോക് കുമാര്‍ ഇലന്തൂര്‍, കെ.ആര്.ശ്രീകുമാര്‍, ജയാശ്രീകുമാര്‍, എസ്.പ്രഭാകരന്‍തമ്പി, സുരേഷ്കുമാര്‍, നഗേന്ദ്രഭക്തന്, കെ.ജി.പ്രകാശ്, വിദ്യാധിരാജന്‍, ബാലഗോപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: