പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് വാരിക്കാട് മണക്കാട് റോഡ്. ഈ റോഡ് നിലവില്‍ വന്ന ശേഷം ഒരിക്കല്‍ പോ ലും ഇവിടെ ടാറിംഗ് നടത്തിയിട്ടേയില്ല. കല്ലും മണ്ണും ഇളകിയ ഈ റോഡിലൂടെ കാല്‍നടയാ ത്ര പോലും ദുഷ്കരമാണ്. 25 ഓളം കുടുംബംഗങ്ങള്‍ ഈ റോ ഡിനെ ആശ്രയിക്കുന്നുണ്ട്. റോ ഡിന്റെ ദുരവസ്ഥക്കെതിരെ പരാതികള്‍ പലത് നല്‍കിയിട്ടും യാ തൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
വര്‍ഷക്കാലമായാല്‍ പോ ഞ്ഞാശ്ശേരി-മണ്ണൂര്‍ റോഡരികി ലെ കാന കരകവിഞ്ഞ് വാരിക്കാ ട് മണക്കാട് റോഡിലൂടെ ഒഴുകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ കൊച്ചുകുട്ടികള്‍ക്ക് മു തിര്‍ന്നവരുടെ ചുമലില്‍ കയറിവേണം സ്കൂളില്‍ പോകുവാന്‍.
ഇതിലൂടെ കാന നിര്‍മ്മിക്കു ന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും വാര്‍ഡ് മെമ്പറും, അ ധികൃതരും ചേര്‍ന്ന് ഫണ്ട് വകമാറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വെങ്ങോല പഞ്ചായത്തില്‍ മറ്റ് റോഡുകളുടെ സ്ഥിതി ഇതുതന്നെയാണെങ്കിലും അധികൃത ര്‍ തീര്‍ത്തും അവഗണിച്ചത് വാരിക്കാട്-മണക്കാട് റോഡ് മാത്രമേയുള്ളു.
അടിയന്തര ഘട്ടങ്ങളില്‍ ഒരു വാഹനം വിളിച്ചാല്‍ ഈ പ്ര ദേശത്തേക്ക് വരാരില്ല. ഇത് രോ ഗികളെയും പ്രായമായവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാട്ടുപാതക്ക് സമമായ ഇവിടെ നട ന്നു പോയി ബസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ റോഡിന്റെ വികസനത്തിന്റെ പേര്പറഞ്ഞാ ണ് ഇടത്-വലത് മുന്നണികള്‍ വോട്ടുപിടിച്ചത്. ജയിച്ച മെമ്പ റും തോറ്റ സ്ഥാനാര്‍ത്ഥിയും പി ന്നീടൊരിക്കലും ഇതുവഴി വന്നിട്ടുമില്ല, മോശമായ റോഡിന്റെ ചി ല ഭാഗങ്ങള്‍ പരിസരവാസികള്‍ കയ്യേറുന്നുമുണ്ട്.
വാഹനങ്ങള്‍ വരാത്തതിനാ ല്‍ മണക്കാട് പാടശേഖരത്ത് കൃ ഷിയും മുടങ്ങി. എത്രയും വേഗം വാരിക്കാട്-മണക്കാട് റോഡ് സ ഞ്ചാരയോഗ്യമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: