കൊച്ചി: തോരാമഴമാറാന് കാത്തുനിന്ന ജനങ്ങള്ക്കിടയിലേക്കിപ്പോള് പൊടിയാണ് പെയ്തിറങ്ങുന്നത്. പകല്‍ചൂടിന്റെ കാഠിന്യത്തിനൊപ്പം ആളെ കാണാത്തവിധം നഗരം പൊടിയില്‍ മുങ്ങുന്നത് ജനങ്ങളില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. മെട്രോ റെയില്‍ ആവശ്യമെങ്കില്‍ പൊടിശല്യം സഹിക്കുകയേ നിവൃത്തിയുള്ളൂവെന്ന് മട്ടിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍.
മെട്രോ യാര്‍ഡ് നിര്‍മാണം ആരംഭിച്ച വൈറ്റിലയിലും പരിസരത്തും പൊടിശല്യം വര്‍ധിച്ചു. പൊടിശല്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊടിനിയന്ത്രിക്കാന് യാതൊരുവിധ നടപടിയും അധികൃതര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. മെട്രോ നിര്‍മാണവും ദേശീയപാതയിലെയും ഇടറോഡുകളിലെയും കുഴികളുമെല്ലാമായി ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
ചമ്പക്കര പാലത്തിലൂടെയും നോര്‍ത്ത് മേല്പ്പാലത്തിലൂടെയുമെല്ലാം നിരങ്ങി നിരങ്ങിയാണ് വാഹനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. മഴമാറിനിന്ന കഴിഞ്ഞ ഏതാനും ദിവസം പൊടിയാണ് നഗരത്തിലെ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയത്. റോഡുകളുടെ അവസ്ഥ കൂടുതല്‍ മോശമായതാണ്് ഗതാഗതക്കുരുക്കും, പൊടിയും വര്‍ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരുടെ പക്ഷം.
ചമ്പക്കരയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. റോഡ് തകര്‍ന്ന് മെറ്റലുകള്‍ റോഡില്‍ തന്നെ ചിതറി കിടക്കുന്നത് നീക്കം ചെയ്യാത്തതിനാല്‍ ദിനംപ്രതി ഇവിടെ അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. റോഡ് തകര്‍ന്നു കിടക്കുന്നതറിയാതെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പൊടി കാഴ്ചമറക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മറ്റ് വാഹനങ്ങള്‍ പിന്നിലിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്. റോഡില്‍ ചിതറിക്കിടക്കുന്ന മെറ്റലുകള്‍ സമീപവാസികള്‍ ഇടയ്ക്കിടെ നീക്കം ചെയ്യുന്നതാണ് അല്പമെങ്കിലും യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്.
മെട്രോ യാഡ് നിര്‍മാണം ആരംഭിച്ച വൈറ്റിലയിലും പരിസരത്തും പൊടിശല്യം വര്‍ധിച്ചു.വൈറ്റില ഹബ്ബിലും പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് വളവ് തിരിഞ്ഞ് കയറുമ്പോള്‍ പ്രദേശമാകെ പൊടികൊണ്ട് നിറയുകയാണിപ്പോള്‍. മെട്രോനിര്മ്മാണത്തോടെ പുറത്തേക്കുള്ള പാതയില്‍ വഴികള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതേത്തുടര്‍ന്ന് താല്കാലികമായി മറ്റൊരുവഴിനിര്മ്മിക്കേണ്ടിവന്നു.
വെയില് കനത്തതോടെ താല്‍ക്കാലിക റോഡിലെ മണ്ണ് ഉണങ്ങി പൊടി പറക്കുകയാണ്. പൊടിശ്വസിക്കുന്ന ശ്വാസകോശത്തിനു ഗുരുതരമായ തകരാറുകളാണുണ്ടാക്കുന്നത്. ഇത് രക്തത്തിലൂടെ കരള്‍, വൃക്ക, എല്ലുകള്‍ തുടങ്ങിയ അവയവങ്ങളിലെത്തിച്ചേര്‍ന്ന് മാരകരോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പൊടിശല്യം സമീപത്തെ കച്ചവടക്കാരേയും വീര്‍പ്പുമുട്ടുകയാണ്. ജങ്ഷനുകളില്‍ ട്രാഫിക് നിയന്ത്രിക്കുവാന്‍ ആളില്ലാത്തതിനാല്‍ വാഹനങ്ങള്‍ ക്രമം തെറ്റി പായുന്നത് അപകടങ്ങള്‍ക്കും ഒപ്പം ഗതാഗതക്കുരുക്കിനും ഇടവരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: