പറവൂര്‍: വടക്കേക്കര മഹല്ല് ആളംതുരുത്ത് ഹിദായത്തുല്‍ പള്ളി ഇമാം പെരുമ്പാവൂര്‍ സ്വദേശി തണ്ടേക്കാട് നൈനാന് മുഹമ്മദ് (48) നെയാണ് വെടിമറ കുഴിക്കണ്ടത്തില്‍ അക്കു എന്ന് വിളിക്കുന്ന അക്ബര്‍ (22) മന്നം മാക്കനായിപറമ്പ് വിജേഷ് (23) എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ മര്‍ദ്ദിച്ചത്.
പള്ളിഇമാം പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ഓട്ടോറിക്ഷ ഓടിക്കും. രാത്രിയില്‍ ഓട്ടം കഴിഞ്ഞ് വരുമ്പോള്‍ കണ്ണന്‍കുളങ്ങര റോഡില്‍ മൊബൈല്‍ ഫോണ്‍ താഴെ പോയിട്ട് എടുക്കുകയായിരുന്നു. അക്ബറിന് തൊട്ടടുത്ത് ബ്രേക്ക് ചെയ്ത് നിര്‍ത്തിയ ഓട്ടോറിക്ഷ ദേഹത്ത് മുട്ടി എന്ന് പറഞ്ഞ് ഇമാമിനെ റോഡിലേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു അക്ബറും വിജേഷും. ബഹളം കേട്ട് ഓടിയെത്തിയവരാണ് ചോരയില്‍ കുളിച്ചു നിന്ന ഇമാമിനെ പറവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആളുകളെ കണ്ട് വാഹനത്തില്‍ സ്ഥലം വിട്ട അക്രമികളുടെ വണ്ടി നമ്പര്‍ എഴുതിയെടുത്ത് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു നാട്ടുകാര്‍.
മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലേറ്റ ഇമാമിനെ പറവൂരില്‍ നിന്ന് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വര്‍ഷത്തിനു മുമ്പ് വാഹന ഉടമ വിറ്റ ബൈക്ക് പേര് മാറ്റാതെ 3 പേര് കൈമാറ്റം ചെയ്താണ് അക്ബറിന്റെ കൈവശം എത്തിയത്. വലിയ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്ക് വഴിവെക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന സംഭവമാണ് പോലീസിന്റെ സമയോജിതമായ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിലൂടെ പൊളിഞ്ഞത്.
പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ. ടി.വി. ഷിബുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി, ദിലീപ്, കൃഷ്ണകുമാര്‍, ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: