പത്തനാപുരം: കാലാകാലങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് ശബരിമല തീര്‍ത്ഥാടകരോട് കാണിക്കുന്ന അവഹേളനം തുടരുകയാണ്. പുതിയതായി നിര്‍മ്മിച്ച സാംസ്കാരിക നിലയത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളമൊരുക്കുമെന്നും ഇതിനായി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെന്നും പറഞ്ഞിട്ട് മാസങ്ങളായി. ഈ സാഹചര്യത്തിലാണ് അയ്യപ്പസേവാസമാജം പത്തനാപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
കല്ലുംകടവില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം പത്തനാപുരം സിഐ ആര്.ബൈജുകുമാര്‍ ഇന്ന് വൈകിട്ട് നാലിന് നിര്‍വഹിക്കും. ചടങ്ങില്‍ അയ്യപ്പസേവാസമാജം സംസ്ഥാനസെക്രട്ടറി പി.കെ.കുട്ടന് മുഖ്യപ്രഭാഷണം നടത്തും. 28 മുതല്‍ തീര്‍ത്ഥാടകര്‍ക്കായി രാത്രി മുഴുവന്‍ സൗജന്യ ഔഷധികാപ്പി വിതരണവും അന്നദാനവിതരണവും നടക്കും.
കലഞ്ഞൂര്‍, പട്ടാഴി, പിറവന്തൂര്‍, ചെളിക്കുഴി, പനംമ്പറ്റ, തലവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ കടന്നുപോകുന്ന പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ ഇടത്താവളമൊരുക്കാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരായ ആര്.ശംഭു, കെ.സുരേഷ് ആറാട്ടുപുഴ, സുജി കവലയില്‍ എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: