ചാത്തന്നൂര്‍: റോഡിലെ കുഴികളില്‍ വീണ് നടുവൊടിഞ്ഞ് യാത്രക്കാരും വാഹനങ്ങളും. കാല്‍നാടയാത്രക്കാരുടെ അവസ്ഥ ഇതിലും കഷ്ടം. ഒന്നുകില്‍ ചെളിവെള്ളത്തില്‍ കുളിക്കണം അല്ലെങ്കില്‍ വാഹനങ്ങളേക്കാള്‍ വേഗത്തില്‍ നിരത്തിലൂടെ ഓടണം. ഇതാണ് കോയിപ്പാട് വാട്ടര്‍ടാങ്ക്-ചേനമത്ത് ക്ഷേത്രം റോഡിലെ ദുരിതക്കാഴ്ചകള്‍. എന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് പൊതുമരാമത്ത് അധികൃതര്‍. നൂറുകണക്കിന് ആള്ക്കാര് തിങ്ങിപാര്‍ക്കുന്ന രണ്ടു കോളനികളിലേക്ക് പട്ടിണി പാവങ്ങളായ നാട്ടുകാര്‍ പോകുന്ന വഴി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തിലാണ്.
ഭീതിയോടെയാണ് കാല്‍നടയാത്രക്കാര്‍ ഓരോ ചുവടും വയ്ക്കുന്നത്. റോഡില്‍ കുഴികള്‍ രൂപംകൊണ്ട് ഏറെദൂരം വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിനു കാരണം. രാത്രിയിലെത്തുന്ന വാഹനങ്ങള്‍ വന്‍ശബ്ദത്തോടെയാണ് ഇവിടെ കുഴിയില്‍ വീഴുന്നത്. പൊടുന്നനെയുള്ള വീഴ്ചയില്‍ ഇളകുന്നത് യാത്രക്കാരുടെ നടുവും കൂടിയാണ്.
റോഡിലെ കുഴികള്‍ ഭയന്ന് ഈ ഭാഗത്തേക്ക് ഓട്ടംപോകാന്‍ ഓട്ടോറിക്ഷാ െ്രെഡവര്‍മാരും മടിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ ദിനംപ്രതി കുഴികളില്‍ വീണ് അപകടം ഉണ്ടാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുകയാണ്. റോഡിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ചാത്തന്നൂര്‍ പഞ്ചായത്തിലെ ബിജെപി പാര്‍ലമെന്റില്‍ പാര്‍ട്ടി ലീഡറും വാര്‍ഡുമെമ്പറുമായ കോയിപ്പാട്സജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: