കൊല്ലം: പേരയം കാഷ്യൂ ഫാക്ടറിയിലെ തൊഴില്‍ തര്‍ക്കം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ചര്‍ച്ചയിലെ ധാരണപ്രകാരം പീലിംഗിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ആറ് കിലോ പരിപ്പ് പീലിംഗിനായി നല്‍കും. ഇതിന് ഒരു ഡിഎയും കൂലിയും നല്‍കും. ഫാക്ടറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫിനിഷ്ഡ് ഗുഡ്സ് ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തൊഴിലാളികളും യൂണിയനും സഹകരിക്കും.
ഫാക്ടറിയില്‍ നിലവിലിരിക്കുന്ന തല്ല് പരിപ്പ് അവിടെത്തന്നെ ബോര്‍മ ചെയ്ത് പീലിംഗിന് നല്‍കും. നവംബര്‍ 24ന് ഫാക്ടറിയില്‍ തൊഴില്‍ പുനരാരംഭിക്കുകയും നിലവിലുള്ള എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുകയും ചെയ്യും. ചര്‍ച്ചയില്‍ ആര്‍ഡിഒയുടെ ചുമതല വഹിക്കു കെ.ടി.വര്‍ഗീസ് പണിക്കര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ബിജു കെ എസ്, കൊല്ലം തഹസീല്‍ദാര്‍ ജെ ഗിരിജ, കുണ്ടറ സിഐ ജെ.ഉമേഷ്കുമാര്‍, മുളവന വില്ലേജ് ഓഫീസര്‍ ജോസ എ, മൈനോറിറ്റി കോ-ഓര്‍ഡിനേറ്റര്‍ നവാസ് റാഷ്ദി, തൊഴിലുടമാ പ്രതിനിധികളായ എ നൗഷാദ്, എഫ് നിസാം, ശ്രീകുമാര്‍, സംഘടനാ പ്രതിനിധികളായ കെ.ശിവരാജന്, റ്റി സുധാകരന് പിള്ള, യേശുദാസന് എള്ളുവിള, എഴുകോണ്‍ സത്യന്, വി രമേശ്കുമാര്‍, പേരയം മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: