ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് താലൂക്കിലെ ഭക്ഷണ ശാലകളില്‍ സപ്ലൈ ഓഫീസര്‍ എ.ഷാജഹാന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തു. നഗരപ്രദേശത്തുള്ള എല്ലാ ബേക്കറികളിലും പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ നല്കി. റേഷനിങ ഇന്‍സ്പക്ടര്‍മാരായ മേരി ഫ്രാന്‍സിസ്, എ.എന്‍.ബൈജു, എം.എച്ച്. സൈബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പരാതിയുള്ളവര്‍ 18004251125 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: