ആലപ്പുഴ: ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചാര്‍ളി ചാപ്ലിന്റെ സിനിമ ശതാബ്ദി 29, 30 തീയതികളില്‍ ചടയന്മുറി ഹാളില്‍ ആചരിക്കും. 29ന് രാവിലെ 10ന് ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടി.ബി. വിശ്വനാഥന് അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് ജാക്സണ് ആറാട്ടുകുളം, എസ്. സീതിലാല്‍, ബി. സുജാതന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. വിശ്വകുമാര്‍ സ്വാഗതവും ദിലീപ് ചാത്തനാട് നന്ദിയും പറയും. തുടര്‍ന്ന് സിനിമ പ്രദര്‍ശനം, വൈകിട്ട് നാലിന് മഹാനായ ചലച്ചിത്രകാരന് ചാര്‍ളി ചാപ്ലിന് ജി.എസ്. പത്മകുമാര്‍ പ്രഭാഷണം നടത്തും. എം. സുബൈര്‍ അദ്ധ്യക്ഷത വഹിക്കും. 30ന് രാവിലെ 9.30ന് സിനിമ പ്രദര്‍ശനം, വൈകിട്ട് നാലിന് ചലച്ചിത്ര നിരൂപകന് വി.കെ. ജോസഫ് ചാര്‍ളി ചാപ്ലിന്റെ കലാദര്‍ശം സിനിമകളിലൂടെ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. ആര്. പാര്‍ത്ഥസാരഥി വര്‍മ്മ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: