ആലപ്പുഴ: ഓംബുഡ്സ്മാന് ഉത്തരവ് പ്രകാരം ആലപ്പുഴ നഗരസഭയുടെ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത നിര്‍മ്മാണം പൊളിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൗണ്‍സിലര്‍ വി.ജി. വിഷ്ണുവിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയുടെ ഒരിഞ്ചു ഭൂമി പോലും ആര്‍ക്കും വിട്ടുനല്കുകയില്ല. ഈ ഭരണകാലത്ത് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും നഗരസഭാദ്ധ്യക്ഷ വ്യക്തമാക്കി. ഇഎംഎസ് സ്റ്റേഡിയത്തിന്റേതടക്കമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിച്ചതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: