മുഹമ്മ: തുടങ്ങാത്ത ഹോട്ടലിന് പഞ്ചായത്ത് വക ഗ്രാന്റ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശം. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയാണ് പിഡിഎസിന്റെ കീഴില്‍ നിള ഹോട്ടല്‍, പച്ചക്കറി സ്റ്റാള്‍, അടക്കട തുടങ്ങാന്‍ പഞ്ചായത്തിന്റെ വക ഗ്രാന്റായി ഒരുലക്ഷം നല്‍കിയത്. പച്ചക്കറി സ്റ്റാളും അടക്കടയും കുറച്ചുകാലം പ്രവര്‍ത്തിച്ചു. നഷ്ടത്തെ തുടര്‍ന്ന് പിന്നീട് അടച്ചുപൂട്ടി. എന്നാല്‍ നിള ഹോട്ടല്‍ ആന്‍ഡ് റ്റീ ഷാപ്പ് തുടങ്ങിയതുമില്ല. അന്നത്തെ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് തുടങ്ങാത്ത ഹോട്ടലിന് ഒരുലക്ഷം രൂപ നല്‍കിയത്. ഈ തുക അന്നത്തെ 17 പഞ്ചായത്തംഗങ്ങളില്‍ നിന്നും ഈടാക്കാനാണ് ഓഡിറ്റ് നിര്‍ദേശം. ഇതനുസരിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്കി.
മാത്രമല്ല 2009 ആഗസ്റ്റ് 29ന് പിഡിഎസിന്റെ പേരില്‍ 25 ലക്ഷം രൂപ മൂന്നുവര്‍ഷത്തെ കാലാവധിക്ക് വായ്പയും എടുത്തിരുന്നു. 2012ല്‍ കാലാവധി അവസാനിച്ചിട്ടും തുക അടച്ചുതീര്‍ത്തില്ല. 12,50,000 രൂപ മുതലും 3,75,000 രൂപ പലിശയും ഉള്‍പ്പെടെ 16,25,000 രൂപ അടച്ചുതീര്‍ക്കാനുണ്ട്. നോട്ടീസ് അയച്ച വക വേറെയും. ജില്ലാ സഹകരണ ബാങ്ക് എസ്എല്‍പുരം ശാഖയില്‍ നിന്നാണ് വായ്പയെടുത്തത്. നിലവില്‍ പച്ചക്കറി കടയും അടക്കടയും നടന്നിടത്ത് മറ്റൊരു വ്യക്തിയാണ് കച്ചവടം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: