മുംബൈ: ബോളിവുഡ് താരവും കാമുകിയുമായ അനുഷ്ക ശര്‍മ്മയെ പതിവായി കാണാറുണ്ടെന്നും തങ്ങളെ വെറുതെവിട്ടേക്കെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. ഇരുവരും തമ്മിലെ പ്രണയം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ സാഹചര്യത്തിലാണ് കോഹ്ലിയുടെ പ്രതികരണം. തങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറാതിരിക്കാനുള്ള സാമാന്യമര്യാദ ജനം കാണിക്കണമെന്നും കോഹ്ലി ആവശ്യപ്പെട്ടു.
എല്ലാം ഏവര്‍ക്കും അറിയാം. ഞാനും അനുഷ്കയും ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. നമ്മുടെ സ്നേഹബന്ധം മറയ്ക്കാനും ശ്രമിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. പക്ഷേ, നിങ്ങളതിനെപ്പറ്റി തുടര്‍ച്ചയായി ചോദിച്ചാല്‍, ചര്‍ച്ചാവിഷയമാക്കിയാല്‍ അതത്ര ശരിയായ നടപടിയാണെന്ന് നമുക്ക് രണ്ടുപേര്‍ക്കും തോന്നുന്നില്ല, കഴിഞ്ഞ ദിവസം മുംബൈയില്‍ ~ഒരു ഫാഷന്‍ ബ്രാന്‍ഡ് പുറത്തിറക്കിയശേഷം കോഹ്ലി പറഞ്ഞു.
രണ്ടുപേരെയും എവിടെയെങ്കിലും ഒരുമിച്ചുകണ്ടാല്‍ ‘അപ്പോള്‍ ഉറപ്പിച്ചോ’ എന്നാവും ചോദ്യം. സാമാന്യബുദ്ധിക്ക് നിരക്കാത്തതാണത്. എല്ലാം നിങ്ങള്‍ക്കറിയാമെങ്കില്‍ പിന്നെന്തിനാണ് മറ്റു ചോദ്യങ്ങള്‍. നമ്മള് തമ്മിലെ ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാനും അനുഷ്കയും ആഗ്രഹിക്കുന്നില്ല. തികച്ചും സ്വകാര്യമാണത്. മാധ്യമങ്ങളും പൊതുജനവും സ്വകാര്യതയെ മാനിക്കണമെന്നും കോഹ് ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: