കരുനാഗപ്പള്ളി: ഭാവനാപൂര്ണമായിരിക്കണം വ്യക്തിജീവിതമെന്നും ക്ഷമയോടുകൂടിയുള്ള ഭാവന കുടുംബജീവിതത്തെ ഭദ്രമാക്കി തീര്‍ക്കുമെന്നും സ്വാമി ഉദിത് ചൈതന്യ. വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓച്ചിറ പരബ്രഹ്മക്ഷേത്രാങ്കണം കച്ചവട-വ്യാപാര സ്ഥാപനമാക്കി മാറ്റരുതെന്നും ക്ഷേത്രത്തിനാവശ്യം നാമസങ്കീര്‍ത്തനവും ശാന്തവുമായ അന്തരീക്ഷവുമായിരിക്കണമെന്നും അത് നിലനിര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ക്ഷേത്രഭരണസമിതിപ്രസിഡന്റ് വി.പി.എസ്.മേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സദാശിവന് സ്വാഗതവും കാര്യനിര്വഹണസമിതിയംഗം ആര്.രഘുനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: