ആലപ്പുഴ: ബസ് യാത്രയ്ക്കിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കല്ലേറ്. വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മങ്കൊമ്പ് ജങ്ഷനു സമീപമാണ് സംഭവം നടന്നത്. രാമങ്കരി എന്‍എസ്എസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി നെടുമുടി സ്വദേശി ദീപു (17)വിനാണ് പരിക്കേറ്റത്. ദീപുവും സുഹൃത്തുക്കളും സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകാന്‍ കയറിയ കെഎസ്ആര്‍ടിസി ബസില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വഴക്കാണ് കല്ലേറില്‍ കലാശിച്ചത്.മങ്കൊമ്പ് തെക്കേക്കര അന്പതിന്ചിറ ബിനുവും മറ്റൊരാളുമായി ബസില്‍ വാക്കേറ്റമുണ്ടായിരുന്നു. ബസ് മങ്കൊമ്പിലെത്തിയപ്പോള് ബിനു ഇറങ്ങുകയും ഇഷ്ടികയെടുത്ത് വാക്കേറ്റം നടത്തിയയാള്ക്കു നേരേ എറിയുകയുമായിരുന്നു. കല്ല് ആളുമാറി ദീപുവിന്റെ തലയില്‍ പതിച്ചു. ഇടതു ചെവിക്കുമുകളില്‍ തലയില്‍ പരുക്കേറ്റു രക്തം വാര്‍ന്നൊലിച്ച ദീപു പുറത്തിറങ്ങിയപ്പോള്‍ അവിടെയെത്തിയ പുളിങ്കുന്ന് സിഐയുടെ ജീപ്പിലേക്കു സുഹൃത്തുക്കള്‍ കയറ്റി. എന്നാല്‍, പത്തുമിനിട്ടോളം ദീപു ജീപ്പിലിരുന്നിട്ടും പ്രതിയെ കിട്ടാതെ ജീപ്പ് വിടില്ലെന്ന നിലപാടിലായിരുന്നു സിഐ. തുടര്‍ന്നു നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ ദീപുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: