ആലപ്പുഴ: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. ബസ് യാത്രക്കാരും, ബൈക്ക് യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ പുന്നപ്ര പറവൂര്‍ ജങ്ഷനിലായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിന് മുന്നിലൂടെ യാതൊരു മുന്നറിയിപ്പും കൂടാതെ വലതുഭാഗത്തേക്കു ബെക്ക് വെട്ടിച്ചു. സൂപ്പര്‍ ഫാസ്റ്റ് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് ഇടിച്ചു. ഇരു ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു. ബൈക്ക് യാത്രികനായ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ കൊച്ചുവരമ്പ് വീട്ടില്‍ ഗോപി (21) സൂപ്പര്‍ ഫാസ്റ്റിനടിയില് വീണെങ്കിലും സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവര്‍ വിക്രമന്‍നായരുടെ മനഃസാന്നിദ്ധ്യം മൂലം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
വോള്‍വോ ഡ്രൈവര്‍ സജിമോന്റെ ധീരതയെ തുടര്‍ന്ന് ഇരുബസിലെയും തൊണ്ണൂറോളം യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
എന്നാല്‍ ദേശീയപാതയോരത്തെ വൈദ്യുതപോസ്റ്റില്‍ വോള്‍വോ ഇടിക്കാത്തതിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. 15 മിനിറ്റോളം പറവൂര്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുന്നപ്ര എസ്ഐ: രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: