ആലപ്പുഴ: ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ മദ്ധ്യവയസ്കയ്ക്ക് കുളിമുറിയില്‍ തെന്നവീണ് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ നഗരസഭ ചാത്തനാട് വാര്‍ഡ് വില്‍സണ്‍ ഡെയ്ല്‍ വീട്ടില്‍ ഫിലോമിന (55)യെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ പുന്നപ്ര പറവൂര്‍ ഐഎംഎസ് ധ്യാന കേന്ദ്രത്തിലെ കുളിമുറിയിലായിരുന്നു അപകടം. കഴിഞ്ഞ 17ന് ആന്തരിക സൗഖ്യധ്യാനത്തിന് വേണ്ടി ഇവിടെ എത്തിയതായിരുന്നു ഫിലോമിന. എന്നാല്‍ ഇന്നലെ ധ്യാനത്തിനിടെ കുളിമുറിയില്‍ പോവുകയും തുടര്‍ന്ന് തലയടിച്ച് വീഴുകയുമായിരുന്നു. ഏറെനേരം ഇവരെ കാണാതയതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മകന് പിരിസ്നെറ്റോയുടെ തിരച്ചിലിലാണ് ഫിലോമിനയെ ക്ഷതമേറ്റ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: