ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെയും എട്ടു സമീപപഞ്ചായത്തുകളിലെയും ശുദ്ധജലക്ഷാമത്തിനു പരിഹാരമാകുന്ന ആലപ്പുഴ കുടിവെള്ളപദ്ധതി 2015 മാര്‍ച്ച് 31ന് കമ്മിഷന് ചെയ്യണമെന്നും ഇതിനായി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി കൗണ്ട് ഡൗണ്‍ ആരംഭിക്കണമെന്നും കെ.സി. വേണുഗോപാല്‍ എംപി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്കി.
ഇതുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. റോഡിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സുഗമമാക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കല്‍ പൊതുമരാമത്ത്-വാട്ടര്‍ അതോറിറ്റി അധികൃതര്‍ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും.
വലിയകുളം കവലയില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് 10 ദിവസത്തിനകം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്കി. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ ജലശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന തകഴി പഞ്ചായത്തിനും വെള്ളം നല്‍കും. അതിനുള്ള ടാങ്ക് ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തു പണിയും. വീയപുരം മുതല്‍ എടത്വ പച്ച വരെയുള്ള രണ്ടാം റീച്ചിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ മെഷീനറി കൊണ്ടുവരണമെന്ന് എംപി കരാറുകാരനു നിര്‍ദ്ദേശം നല്കി. ജനുവരി 31നകം അത് പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: