ആലപ്പുഴ: സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി പൂന്താനം രചിച്ച ജ്ഞാനപ്പാന പ്രചരിപ്പിക്കുവാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ജ്ഞാനപ്പാനയജ്ഞം സംഘടിപ്പിക്കും. സാമൂഹ്യ നവോത്ഥാനം എന്ന സന്ദേശവുമായി ജില്ലകളിലും ജ്ഞാനപ്പാനയജ്ഞം നടന്നുവരികയാണ്. ജില്ലയില്‍ ആദ്യത്തെ ജ്ഞാനപ്പാനയജ്ഞം ആര്‍ട്ട് ഓഫ് ലിവിങ് ഗുരുപുരത്തിന്റെ നേതൃത്വത്തില്‍ 23ന് നടക്കും. ജീവനകല കേരളയുടെ മുന്‍ അപെക്സ് ബോഡി ചെയര്മാന് ഡോ. റിജി ജി.നായര്‍ നയിക്കും. ജീവനകലയുടെ പ്രചരണം എത്തിക്കുവാനും ജനങ്ങളെ ആത്മീയതയുടെ പാതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുപുരം ജ്ഞാനക്ഷേത്രം പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ 9.30ന് വ്യക്തിവികാസ് കേന്ദ്ര ഗുരുപുരത്ത് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ആര്‍ട്ട് ഓഫ് ലിവിങ് പുതിയ ജ്ഞാന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ജീവനകലയുടെ അപെക്സ് ബോഡി ജനറല്‍ സുധീര്‍ ബാബു നിര്‍വഹിക്കും. സീനിയര്‍ ആര്‍ട്ട് ഓഫ് ലിവിങ് ടീച്ചര്‍ ആര്. ശിവരാജന് അദ്ധ്യക്ഷത വഹിക്കും. സമ്മേളനം ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആത്മീയ സംഗമത്തിന് ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു ദീപം തെളിക്കും. ഡിസിസി അംഗം പി.ജി. പുരുഷോത്തമന്‍പിള്ള, സാന്ത്വനം ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ ഹരിനാരായണന്, ഉഷാ രാജഗോപാല്‍, സജിത് ദേവരാജന്‍, ജോസ് കാരാച്ചറ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: