ആലപ്പുഴ: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീര്‍ക്കുന്നം എസ്ഡിവി എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുക്താറിന്റെ മകള്‍ മുഹ്സിന (എട്ട്)യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ പളളിമുക്ക് ജങ്ഷന് സമീപമായിരുന്നു അപകടം. സ്കൂളിലേക്ക് കാല്‍നടയായി പോകുകയായിരുന്ന കുട്ടിയെ അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: